പ്രവർത്തനങ്ങൾ
മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി നിരവധി പ്രവർത്തനങ്ങൾ നടത്തുന്നു. പുസ്തകങ്ങൾ, വാർത്താ പത്രിക, പ്രബന്ധങ്ങൾ തുടങ്ങിയവ പ്രസിദ്ധീകരിക്കുന്നു. മാപ്പിളപ്പാട്ട് സർട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു. മലബാർ മഹാസമരവുമായി ബന്ധപ്പെട്ട ഫോട്ടോ ഗാലറിയും പുരാരേഖാപ്രദർശനവും അക്കാദമിയിലുണ്ട്. അറബിമലയാളം ഗവേഷണ ഗ്രന്ഥാലയവും പ്രദർശിപ്പിക്കുന്നു. ഏറ്റവും നല്ല മാപ്പിളപ്പാട്ട് ഗായകർക്കും മാപ്പിളപ്പാട്ടിനെ പ്രോത്സാഹിപ്പിക്കുന്ന രചനകൾക്കും അവാർഡുകൾ നൽകുന്നു.
അക്കാദമിയുടെ കഴിഞ്ഞ 15 വർഷത്തെ പ്രവർത്തനങ്ങൾ ചുരുക്കത്തിൽ :
ഭാവി പ്രവർത്തനങ്ങൾ :
- ചരിത്രസാംസ്ക്കാരിക പൈതൃക മ്യൂസിയം മ്യൂസിയം കെട്ടിടത്തിൽ ആരംഭിക്കുക. എന്നതിന്റെ ഒന്നാംഘട്ടം പൂർത്തിയായി ഒന്നാം ഘട്ടം പൂർത്തീകരിക്കുന്നതിനുവേണ്ടി ഒരു പ്രൊജക്ട് സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്.
- മലബാറിന്റെ ദേശീയോത്സവമായ കൊണ്ടോട്ടി നേർച്ചയുടെ ഫോട്ടോ ഗാലറി സ്ഥാപിക്കുക.
- ക്ലാസിക് അറബി മലയാളം ഗ്രന്ഥങ്ങൾ അർത്ഥവും വ്യാഖ്യാനവും സഹിതം മലയാളത്തിൽ പ്രസിദ്ധീകരിക്കുക.
- മാപ്പിള ചരിത്രം, സംസ്‌കാരം, പാരമ്പര്യം സംബന്ധിച്ച ഇപ്പോൾ നിലവിലില്ലാത്ത പ്രമുഖ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുക.
- വളരെ അറിയപ്പെടാത്ത മേഖലകളിൽനിന്നുമുള്ള പ്രമുഖ അക്കാദമിക് ഗവേഷണ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് കമ്മിറ്റി പ്രത്യേക ഊന്നൽ നൽകുന്നു.
- മാപ്പിളപ്പാട്ട്, മറ്റു മാപ്പിളകലകൾ, മാപ്പിളചരിത്രം-സംസ്‌കാരം തുടങ്ങിയവയിൽ ഗവേഷണ പഠനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഫെലോഷിപ്പുകൾ ഏർപ്പെടുത്തുക.
- അവശരും രോഗികളുമായ മാപ്പിള കലാകാരൻമാർക്കും എഴുത്തുകാർക്കും സാമ്പത്തിക സഹായത്തിനുവേണ്ടി സർക്കാറിനോട് നിർദ്ദേശിക്കുക.
- പ്രമുഖ സിനിമാ തിരക്കഥാകൃത്ത് ടി.എ. റസാഖിന്റെ പേരിൽ സ്ഥാപിച്ച ഓഡിയോ-വിഷ്വൽ തിയേറ്ററിൽ ചലച്ചിത്രോത്സവങ്ങൾ ഉൾപ്പെടെ സംഘടിപ്പിക്കുക.
- ഒരു ആർട് ഗാലറി സ്ഥാപിക്കുക.
- കലാകാരന്മാരുടെ കൂട്ടായ്മയ്ക്കായി 2017 ൽ ആരംഭിച്ച മാനവീയം വേദിയിൽ വാരാന്തപ്പരിപാടികൾ സംഘടിപ്പിക്കുക.