ഉദ്ദേശ ലക്ഷ്യങ്ങൾ

  • പരമ്പരാഗത മാപ്പിള സംസ്‌കാരത്തെയും കലകളെയും പ്രോത്സാഹിപ്പിക്കുക
  • മലബാറിന്റെ സംസ്‌കാരത്തിന്റെയും സാമൂഹിക ജീവിതത്തിന്റെയും അമൂല്യമായ ഘടകങ്ങൾ ഉയർത്തിക്കാട്ടുന്ന ഒരു മ്യൂസിയം സ്ഥാപിക്കുക. 
  • മാപ്പിള സംസ്‌കാരത്തിന്റെയും കലകളുടെയും സാഹിത്യത്തിന്റെയും വിവിധ മേഖലകൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു ആർട് ഗാലറി സ്ഥാപിക്കുക. 
  • മാപ്പിള സാഹിത്യത്തെയും കലകളെയും പ്രോത്സാഹിപ്പിക്കുന്ന പുസ്തകങ്ങളും ആനുകാലികങ്ങളും പ്രസിദ്ധീകരിക്കുക. 
  • അക്കാദമിയുടെ വിവിധ പ്രവർത്തനങ്ങൾ പൊതുജനങ്ങളെ അറിയിക്കുന്നതിനായി ഒരു വാർത്താപത്രിക പ്രസിദ്ധീകരിക്കുക. 
  • മാപ്പിള കലകളിലും, നാടൻ കലകളിലും സെമിനാറുകളും ശില്പശാലകളും സംഘടിപ്പിക്കുക.
  • വിദ്യാർത്ഥികൾക്കും, മാപ്പിള കലകൾ പഠിക്കുന്നവർക്കും സ്റ്റൈപന്റ് ഏർപ്പെടുത്തുക.
  • വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമായി മാപ്പിളകലാ പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കുക.
  • മാപ്പിള സംസ്‌കാരവും സാഹിത്യവും കലകളും പഠിക്കുന്നവർക്ക് അറബി മലയാള ഗ്രന്ഥങ്ങളും അപൂർവമായ ചരിത്ര രേഖകളും ഉൾക്കൊള്ളുന്ന ഒരു ഗവേഷണ ഗ്രന്ഥാലയം സ്ഥാപിക്കുക. 
  • പാരമ്പര്യമായ മലബാർ കലകളും ഗാനങ്ങളും ഉൾക്കൊള്ളുന്ന ഒരു ഓഡിയോ വീഡിയോ ലൈബ്രറി സ്ഥാപിക്കുക. 
  • മാപ്പിളപ്പാട്ട് മേഖലകളിൽ ഗവേഷണം നടത്തുന്നവർക്കും പണ്ഡിതൻമാർക്കും പുരസ്‌കാരങ്ങൾ ഏർപ്പെടുത്തുക. 
  • പൗരാണിക അറബിമലയാളം കൃതികളിൽ ഉപയോഗിക്കപ്പെട്ട വാക്കുകളുടെ അർത്ഥങ്ങൾ  കാണിക്കുന്ന നിഘണ്ടു പ്രസിദ്ധീകരിക്കുക
  • മലബാറിലെ കലാരൂപങ്ങളെ പൊതുവെയും മാപ്പിളകലാരൂപങ്ങളെ പ്രത്യേകിച്ചും ജനകീയമാക്കുന്നതിനുവേണ്ടി കേരളത്തിലുടനീളം ജില്ലാതല പരിപാടികൾ സംഘടിപ്പിക്കുക.
  • അറബി തമിഴ്, അറബി കന്നഡ,  അറബിമലയാളം  തുടങ്ങിയ സങ്കര ഭാഷകളുടെ താരതമ്യ പഠനം പ്രോത്സാഹിപ്പിക്കുക. 
  • അറബിമലയാളസാഹിത്യം, മാപ്പിളചരിത്രം-സംസ്‌കാരം, മാപ്പിളകലകൾ, നാടൻകലകൾ തുടങ്ങിയവയിൽ ഗവേഷണ പഠനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഫെലോഷിപ്പുകൾ ഏർപ്പെടുത്തുക
  • അക്കാദമി സഹായത്തോടെ പഠന-ഗവേഷണങ്ങൾ നടത്തി തയ്യാറാക്കുന്ന കൃതികൾ പ്രസിദ്ധീകരിക്കുക.
  • മാപ്പിളചരിത്രം, സംസ്‌കാരം എന്നിവയുമായി ബന്ധപ്പെട്ട ക്ലാസിക് കൃതികൾ പുനഃപ്രസിദ്ധീകരിക്കുക.
  • മാപ്പിള കലകളിൽ റഗുലർ ഡിപ്ലോമ/ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ നടത്തുക. 
  • മാപ്പിള കലാരംഗത്തെ കലാകാരൻമാരുടെ ക്ഷേമത്തിനായി വിവിധ പദ്ധതികൾ നടപ്പിലാക്കുക. 
  • അക്കാദമിയുടെ ഉദ്ദേശ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട പരിപാടികൾ കേന്ദ്ര-സംസ്ഥാന അക്കാദമികളുമായോ മറ്റു സമാന സ്ഥാപനങ്ങളുമായോ സഹകരിച്ച് സംഘടിപ്പിക്കുക.