കൊണ്ടോട്ടി: ഓരോ സംസ്‌കാരവും മറ്റൊന്നില്‍ നിന്നും കടം കൊണ്ടതാണെന്നും ബഹുസ്വരതയുടെ സംസ്‌കാരമാണ് ഇവിടെ നിലനിന്നിരുന്നതെന്നും മുന്‍മന്ത്രി എം എ ബേബി പറഞ്ഞു. അറബിമലയാളം സാഹിത്യശാഖയും അത്തരത്തില്‍ കടംകൊണ്ടുവന്നതാണ്. ഭാഷകള്‍ക്കും സംസ്‌കാരത്തിനും പരസ്പരം ഈ കടംകൊള്ളലുകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയിലെ നവീകരിച്ച അറബി മലയാളം ഗവേഷണ ഗ്രന്ഥാലയത്തിന്റെയും അക്കാദമിയില്‍ ആരംഭിക്കുന്ന അറബി മലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്കാദമി ചെയര്‍മാന്‍ ടി.കെ. ഹംസ അധ്യക്ഷത വഹിച്ചു.. ടി.വി. ഇബ്രാഹിം എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയര്‍മാന്‍ സി.കെ. നാടിക്കുട്ടി, അക്കാദമി സെക്രട്ടറി റസാഖ് പയമ്പ്രോട്ട്, അക്കാദമി അംഗങ്ങളായ കെ എ ജബ്ബാര്‍, പി. അബ്ദുറഹിമാന്‍, ഡോ. ഹുസൈന്‍ രണ്ടത്താണി സംസാരിച്ചു.